16കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് 20 കാരനായ ബന്ധു ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മൂഴിക്കലിൽ 16കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് 20 കാരനായ ബന്ധു ജീവനൊടുക്കി. പെൺകുട്ടിയുടെ വീട്ടിലെ രണ്ട് മുറികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച അദിനാൻ നേരത്തെയും പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ ഉമ്മയുടെ സഹോദരിയുടെ മകനാണ് മരിച്ച അദിനാൻ. പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് അദിനാൻ പഠിച്ചതെന്നും ബന്ധുക്കൾ പറയുന്നു. മൂഴിക്കലിലെ 16കാരിയുടെ വീട്ടിൽനിന്ന് ഇയാളെ നേരത്തെ പുറത്താക്കിയിരുന്നു. ഇന്നലെ ഇയാൾ വീട്ടിൽ എത്തിയത് കള്ള താക്കോൽ സംഘടിപ്പിച്ചാണെന്നാണ് സംശയിക്കുന്നത്.

പെണ്‍കുട്ടിയുടെ വീട്ടിലെ സിസിടിവികൾ ഓഫ് ചെയ്ത നിലയിലാണ്. കൊലപാതകത്തിന് കാരണം അദിനാന്റെ സ്വഭാവദൂഷ്യം പെൺകുട്ടി തിരിച്ചറിഞ്ഞതാണെന്നും സൂചനയുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയും ഉമ്മയും വല്യുമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെയും യുവാവിന്‍റെയും മൃതദേഹങ്ങള്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. പിതാവ് നാട്ടിലെത്തിയ ശേഷമായിരിക്കും ഖബറടക്കം നടത്തുകയെന്നും ബന്ധുക്കള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...