യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26 – കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പിന്നോക്ക വിഭാഗത്തിലുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26 – കാരൻ അറസ്റ്റിൽ. കട്ടപ്പന ഇരുപതേക്കർ സ്വദേശി കരിമ്പോലിൽ പ്രണവ് ആണ് പിടിയിൽ ആയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ 21 -കാരിയെയാണ് പ്രണവ് പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരമായി ചാറ്റിംഗ് നടത്തിയാണ് വിവാഹ വാഗ്ദാനം നൽകിയത്. ഇത് വിശ്വസിച്ച യുവതിയെ എറണാകുളം, അടിമാലി, പെരുമ്പാവൂർ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രണവിൻറെ ഇരുപതേക്കറിലുള്ള വീട്ടിലുമെത്തിച്ചാണ് പീഡിപ്പിച്ചത്.

പീഡനത്തെ തുടർന്ന് ഗർഭിണിയായതോടെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് മാനസിക ശാരീരിക പീഡനത്തിലൂടെ ഗർഭഛിദ്രത്തിന് ഇടയാക്കി. ഇതിനു ശേഷം വിവാഹ വാഗ്ദനത്തിൽ നിന്നു പിന്മാറിയ പ്രണവ് വാഴവര സ്വദേശിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി യുവതി പ്രണവിൻറെ വീട്ടിലെത്തിയപ്പോൾ പ്രതിയും മാതാപിതാക്കളും ചേർന്ന് മർദ്ദിച്ചു.

ഇരുപത്തിയൊന്നുകാരി പോലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ നിരീക്ഷണത്തിൽ പ്രണവ് തൊഴുപുഴയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയെ വിവരം അറിയിച്ചു. തൊടുപുഴയിൽ ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ വിവരങ്ങളും കൈമാറി. ഇതമുസരിച്ച് തൊടുപുഴയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...