16 വയസുകാരിയായ മകളെ നടിയാക്കാൻ വളർച്ചാ ഹോർമോൺ ഗുളികകൾ ; അമ്മയ്ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാ പ്രദേശ് : 16 വയസുകാരിയായ മകളെ നടിയാക്കാൻ വളർച്ചാ ഹോർമോൺ ഗുളികകൾ നിർബന്ധപൂർവം കഴിപ്പിച്ചെന്ന് പാാതി. ആന്ധ്രാ പ്രദേശിലാണ് സംഭവം. കുട്ടിയെ ബാലാവകാശ കമ്മീഷൻ രക്ഷപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 11ആം ക്ലാസുകാരിയായ പെൺകുട്ടി തന്നെയാണ് ബാലാവകാശ കമ്മീഷനെ വിവരമറിയിച്ചത്.

കഴിഞ്ഞ നാല് വർഷമായി അമ്മ തനിക്ക് ഹോർമോൺ ഗുളികകൾ നൽകുകയാണെന്ന് കുട്ടി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച കുട്ടി ഈ വിവരം ചൈൽഡ് ലൈൻ നമ്പരിൽ വിളിച്ചറിയിച്ചു. ഹോർമോൺ ഗുളികകളുടെ സൈഡ് എഫക്ടുകൾ കൊണ്ടുണ്ടാവുന്ന വേദന സഹിക്കാനാവുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി.

അമ്മ തന്നെ ബലമായി ഗുളികകൾ കഴിപ്പിക്കുകയാണെന്നും സിനിമാക്കാരെന്ന മട്ടിൽ വീട്ടിലെത്താറുള്ള അപരിചിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിക്കുകയാണെന്നും കുട്ടി ചൈൽഡ് ലൈനോട് പറഞ്ഞു. ഗുളിക കഴിച്ചതിൻ്റെ പിറ്റേന്ന് താൻ അബോധാവസ്ഥയിലാവും. കടുത്ത ശരീരവേദന തൻ്റെ പഠനത്തെപ്പോലും ബാധിച്ചു. പഠനത്തിനു ശേഷം നിർമാതാക്കളുമായും സംവിധായകരുമായും കമ്മിറ്റ്മെൻ്റുകൾക്ക് തയ്യാറാവണമെന്ന് അമ്മ ആവശ്യപ്പെട്ടു.

ഗുളിക കഴിച്ചില്ലെങ്കിൽ അമ്മ അടിക്കുമായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് ഭയപ്പെടുത്തിയിരുന്നു എന്നും കുട്ടി പരാതിപ്പെട്ടു. പരാതിയ്ക്ക് പിന്നാലെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷൻ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതി ചേർക്കപ്പെട്ട സ്ത്രീ വിധവയാണ്. ആദ്യ ഭർത്താവ് ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും രണ്ടാം ഭർത്താവ് മരണപ്പെടുകയും ചെയ്തതാണെന്ന് കുട്ടി പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....