പുനെയില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വെച്ച് 26 കാരിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: പുനെയില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വെച്ച് 26 വയസുള്ള യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പുനെയിലെ തിരക്കേറിയ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന എംഎസ്ആര്‍ടിസി ബസിനുള്ളിലാണ് ലൈംഗിക അതിക്രമം നടന്നത്. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയ്ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്റില്‍ യുവതി ബസ് കാത്ത് നിന്നപ്പോള്‍ ഒരാള്‍ എവിടെ പോകുകയാണെന്ന് ചോദിക്കുകയും ഈ ബസ് നിങ്ങള്‍ പോകേണ്ട സ്ഥലത്തേക്കാണെന്നും കയറി ഇരുന്നാല്‍ ഇപ്പോള്‍ വിടുമെന്നും യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.

യുവതി തന്റെ നാടായ ഫാല്‍ടാനിലേക്ക് പോകാനാണ് ബസ് സ്റ്റാന്റിലെത്തിയത്. ആറിനും ആറരയ്ക്കുമിടയിലാണ് കൃത്യം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. തന്നെ ഉപദ്രവിച്ചയാള്‍ തന്നെ ചേച്ചീ എന്നാണ് വിളിച്ചതെന്നും അക്രമി പറഞ്ഞ ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് തീരെ വെളിച്ചമുണ്ടായിരുന്നില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. താന്‍ ബസിനുള്ളില്‍ നിന്ന് നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ലെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ബസ് സ്റ്റാന്റില്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്ത അധികൃതര്‍ക്കെതിരെയും വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....