ഭാര്യയുമായുള്ള തർക്കത്തിൽ പുഴയിലേക്ക് ചാടി 45കാരൻ ; അഗ്നിരക്ഷാ സേന തെരഞ്ഞത് മണിക്കൂറുകൾ

For full experience, Download our mobile application:
Get it on Google Play

ചിഞ്ച്വാഡ് : ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെ പുഴയിലേക്ക് എടുത്ത് ചാടി 45കാരൻ. പിന്നാലെ തെരച്ചിലുമായി അഗ്നിരക്ഷാ സേന അടക്കം രംഗത്ത്. ആളെ കണ്ടെത്താനാവാതെ ശ്രമം ഉപേക്ഷിച്ചതിന് പിന്നാലെ പരിക്കേൽക്കാതെ ഇയാൾ തിരികെ വീട്ടിലെത്തി. പൂനെയിലെ ചിഞ്ച്വാഡിലെ ചിഞ്ച്വാഡേനഗറിൽ ആണ് സംഭവം. അഭാസാഹബ് കേശവ് പവാർ എന്നയാളാണ് കുടുംബ പ്രശ്നങ്ങളെ തുടർന്ന് നിറഞ്ഞൊഴുകുന്ന നദിയിലേക്ക് എടുത്ത് ചാടിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇത്. വാൽഹെകാർവാടിയിലെ ജാദവ് ഘാട്ടിന് സമീപത്ത് നിന്നാണ് ഇയാൾ നദിയിലേക്ക് ചാടിയിത്. വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.

പോലീസിൽ നിന്ന് ലഭിച്ച വിവരത്തിലാണ് അഗ്നിരക്ഷാ സേന മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. നദിയിലെ ഒരു ഭാഗത്ത് നിന്ന് ഇയാളുടെ ഷർട്ട് കണ്ടെത്തിയതിന് പിന്നാലെ ഈ മേഖലയിൽ സേന അരിച്ച് പെറുക്കിയെങ്കിലും ഷർട്ടല്ലാതെ ഒന്നും കിട്ടാതെ വന്നതോടെയാണ് കൊടുംമഴയിലെ തെരച്ചിൽ അവസാനിപ്പിച്ചത്. എന്നാൽ എട്ട് മണിക്കൂറിന് ശേഷം 45കാരൻ മരിച്ചെന്ന് വിശ്വസിച്ചിരുന്ന വീട്ടുകാർക്ക് മുന്നിലേക്ക് ഇയാൾ എത്തുകയായിരുന്നു. നദിയിൽ ചാടിയതിന് പിന്നാലെ ഒരു വിധത്തിൽ നീന്തി രക്ഷപെട്ട ഇയാൾ നദിയോരത്തെ പുല്ലുകൾക്കിടയിൽ മണിക്കൂറുകളോളം ഒളിച്ച് കഴിയുകയായിരുന്നു. ഇയാൾക്ക് വേണ്ടി പകൽ മുഴുവൻ തെരഞ്ഞ ശേഷം രാത്രിയായതോടെ സേന തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. സേന മടങ്ങിയ ശേഷമാണ് ഇയാൾ വീട്ടിലേക്ക് മടങ്ങി എത്തിയത്. ഇതോടെ ഇയാളുടെ മകൻ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...