ചിപ്‌സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് 5 വയസുകാരിക്ക് നേരെ പീഡനം ; 53കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂരിൽ ചിപ്‌സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ ബലേശ്വർ സ്വദേശി അലി ഹുസൻ എന്ന റോബി(53)നെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ചിപ്‌സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയ്ക്ക് പരിക്കുകളുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതി നിലമ്പൂരിലെ ആക്രിക്കടയിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

ഇതര സംസ്ഥാനക്കാരനായതിനാൽ തുടർ നടപടികൾക്ക് ഹാജരാകാതിരിക്കാൻ സാധ്യതയുള്ളതിനാൽ കസ്റ്റഡിയിൽ തന്നെ വിചാരണ നടപടികൾ പൂർത്തീകരിക്കാനുള്ള പ്രത്യേക അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ടെന്ന് നിലമ്പൂർ ഇൻസ്‌പെക്ടർ മനോജ് അറിയിച്ചു. പരിചയമുള്ളവരായതിനാലാണ് പെൺകുട്ടി പ്രതിക്കൊപ്പം പോയതെന്നും അടുത്തുള്ള ക്വാർട്ടേഴ്‌സ് മുറിയിൽ വെച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇൻസ്‌പെക്ടർക്ക് പുറമെ എ.എസ്.ഐ സുധീർ, എസ്.സി.പി.ഒ അജിത്, രമേഷ്, ഹോം ഗാർഡ് മാധവൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...