ഇലക്ടറൽ ബോണ്ട് വാങ്ങിയവരിൽ ബീഫ് കയറ്റുമതി കമ്പനിയും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇലക്ഷൻ കമ്മിഷൻ മാർച്ച് 14ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗോറിഫികൊ അലാനാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബീഫ് കയറ്റുമതി കമ്പനികളും ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുണ്ട്. അലാനാ ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ഇരു കമ്പനികളെയും പ്രമോട്ട് ചെയ്യുന്നത്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പിൻ്റെ മുംബൈ വിഭാഗം അലാനാ ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. രണ്ടുദിവസംകൊണ്ടാണ് 100 യൂണിറ്റുകളിലെ റെയ്ഡ് പൂർത്തിയാക്കിയത്. മൂന്നുമാസങ്ങൾക്കു ശേഷം ഏപ്രിലിൽ അലാനാ ഗ്രൂപ്പ് 2000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതിവകുപ്പ് പുറത്തുവിട്ടിരുന്നു.

ഈ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇരു കമ്പനികളും ഇലക്ടറൽ ബോണ്ട് വാങ്ങിയിരിക്കുന്നത്. അലാനസൺസ് 2019 ജൂലൈ 9ന് രണ്ട് കോടിയും 2019 ഒക്ടോബർ 9ന് 1 കോടിയും സംഭാവന ചെയ്തു. 2019 ജൂലൈ 9ന് ഫ്രിഗോറിഫികോ രണ്ട് കോടി സംഭാവന നൽകി. ഇതുകൂടാതെ അലാന കോൾഡ് സ്റ്റോറേജ് 2019 ജൂലൈ 9നും 2020 ജനുവരിയിൽ ഫ്രിജേറിയോ കൺസേർവ അലാന 2 കോടിയുടേയും ഇലക്ടറൽ ബോണ്ടും വാങ്ങിയിട്ടുണ്ട്. ഇരു കമ്പനികളുടെയും ഡയറക്ടർമാർ വെവ്വേറെയാണെങ്കിലും ഇതെല്ലാം അലാന ഗ്രൂപ്പിൻ്റെ തന്നെയാണ്. ആകെ 7 കോടി രൂപയുടെ ഇലക്ടറൽബോണ്ടാണ് ഇവർ വാങ്ങിയത്.

ഇലക്ടറൽ ബോണ്ടിന് പുറമേ 2014 ൽ നടന്ന തെരഞ്ഞെടുപ്പിന് 2.50 കോടി രൂപ ഫ്രിഗോറിഫികൊ അലാനാ പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിജേറിയോ കൺസേർവ അലാന, ഇൻഡാർഗോ ഫുഡ്സ് ലിമിറ്റഡ് എന്നീ കമ്പനികൾ ബിജെപിക്ക് സംഭാവന നൽകിയതായി 2015ൽ പുറത്തുവന്നിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഫ് കയറ്റുമതി ഒരു പ്രധാനവിഷയമായി ഉയർത്തിക്കാട്ടിയിരുന്നു. സീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കണക്കുകൾ പ്രകാരം 2023ൽ മാത്രം 1.42 മില്യൺ മെട്രിക് ടൺസ് ബീഫിൻ്റെ കയറ്റുമതിയാണ് നടന്നത്. അലാനസൺസ് 1865ൽ സ്ഥാപിതമായ കമ്പനിയാണ്. സംസ്കരിച്ച ഭക്ഷ്യ, കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്. 85 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്. അവരുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 500 മുതൽ 1000 കോടിവരെയാണ് വാർഷിക വിറ്റുവരവ്. 1986ലാണ് ഫ്രിഗോറിഫികൊ അലാനാ സ്ഥാപിതമായത്. അലാനാ ഗ്രൂപ്പിൻ്റെ കൺസ്യൂമർ പ്രോഡക്ട് ഡിവിഷനാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...