യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച, ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവുമടക്കം നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും പണവും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടു.ഇരുപതോളം മലയാളികളാണ് കവര്‍ച്ചക്ക് ഇരയായത്.
കണ്ണൂരിലേക്ക് വരികയായിരുന്ന യശ്വന്ത്പൂര്‍ എക്സപ്രസ്സില്‍ ധര്‍മ്മപുരിക്കും സേലത്തിനും ഇടയിലാണ് കവര്‍ച്ച നടന്നത്. ഈ സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നരമണിക്കൂറോളം യാത്ര സമയം ഉണ്ട്. ഇതിനിടെയായിരുന്നു കവര്‍ച്ച. ഇരുപതോളം മലയാളികള്‍ കവര്‍ച്ചക്ക് ഇരയായി. ഇവരുടെ ലാപ്ടോപ്പ്, വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍, പണം എന്നിവ നഷ്ടപ്പെട്ടു. കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. എ വണ്‍, ബി 5, ബി3 കോച്ചുകളില്‍ എത്തിയ മോഷ്ഠാക്കള്‍ ബാഗുകള്‍ കവര്‍ന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കിയ ശേഷം ബാഗുകൾ ശുചിമുറികളിലെ മാലിന്യ കൊട്ടകളില്‍ ഉപേക്ഷിച്ചു. ശുചിമുറിയില്‍ ബാഗ് കണ്ട് സംശയം തോന്നിയ ഒരു പെണ്‍കുട്ടിയാണ് ആദ്യം കവര്‍ച്ച നടന്ന കാര്യം മറ്റ് യാത്രക്കാരെ അറിയിക്കുന്നത്.

കവര്‍ച്ചക്ക് ഇരയായവര്‍ ഈറോഡ് സ്റ്റേഷനില്‍ ഇറങ്ങി പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കുന്നതിനിടെ നഷ്ടപ്പെട്ട ഫോണിലേക്ക് യാത്രക്കാര്‍ വിളിക്കുകയും ഒരാള്‍ കോള്‍ സ്വീകരിക്കുകയും ചെയ്തു. കോളിന്‍റെ മറുവശത്ത് സംസാരത്തിനിടെ റെയില്‍വേ അറിയിപ്പ് കേട്ടതായി യാത്രക്കാര്‍ പോലീസിനെ അറിയിച്ചു. കവര്‍ച്ച നടത്തിയവര്‍ ആ സമയം സേലം റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമായിരുന്നു. പോലീസ് സേലത്ത് വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ചില മോഷണങ്ങള്‍ ഈ ട്രെയിനില്‍ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ കവര്‍ച്ച ഇതാദ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...