കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിലേക്ക് പോകാനെത്തിയ മലയാളി യാത്രക്കാരന്റെ ഷൂസിനടിയിൽ വെടിയുണ്ട

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : ദുബായിലേക്ക് പോകാനായി ‌‌‌‌കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരന്റെ ഷൂസിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യു(48)വിന്റെ ഷൂസിനടിയിൽ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് കുടുങ്ങിയ നിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.55ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷിബു. യാത്രയ്ക്ക് മുൻപുള്ള പതിവ് സുരക്ഷാപരിശോധനയ്ക്കായി സിഐഎസ്എഫ് നടത്തിയ സ്കാനിങ്ങിലാണ് ബുള്ളറ്റ് കണ്ടത്. ‌10 വർഷത്തോളമായി അബുദാബിയിലെ ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനാണ്.

ബുള്ളറ്റ് ഷൂസിനടിയിൽ എങ്ങനെയാണു കുടുങ്ങിയതെന്ന് അറിയില്ലെന്ന് യാത്രക്കാരൻ വിശദീകരിച്ചെങ്കിലും യാത്ര മുടങ്ങി. എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പീളമേട് പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അബുദാബിയിൽ നിന്ന് രണ്ടു ദിവസം മുൻപ് എത്തി നെടുമ്പാശേരിയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കിടെയാണ് ഷൂസിനടിയിൽ വെടിയുണ്ട കുടുങ്ങിയത് എന്നാണ് സൂചന. ചടങ്ങിൽ പങ്കെടുത്ത ശേഷം നാട്ടിൽ നിന്നു നേരെ നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ പഴയ സഹപാഠികളെ കാണാനെത്തിയതായിരുന്നു ഷിബു. അവിടെ റിസോർട്ടിലെ താമസം കഴിഞ്ഞ് മടക്കയാത്രയ്ക്കായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി.

സ്കാനിങ്ങിനിടെയാണ് സിഐ എസ് എഫ് ഇൻസ്‌പെക്ടർ പ്രീതി യാദവ് ഷിബുവിന്റെ ഷൂസിനടിയിൽ ബുള്ളറ്റ് കണ്ടെത്തിയത്. എൻസിസി, സൈന്യം, പോലീസ് സേനാ വിഭാഗങ്ങൾ തുടങ്ങിയവർ മുൻപ് ഉപയോഗിച്ചിരുന്ന തരം പിസ്റ്റളിലെ തിരയാണ് കണ്ടെത്തിയത്. ‌ഞായറാഴ്ച രാത്രി കഴിഞ്ഞ് തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടർന്നതോടെ ഷിബുവിന്റെ യാത്ര അനിശ്ചിതത്വത്തിലായി. കേസെടുത്തിട്ടില്ലെന്നും അതേസമയ, യാത്രക്കാരന്റെ വിശദീകരണം തൃപ്തികരമായാലേ വിട്ടയയ്ക്കൂ എന്നുമാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...