പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ സേനയുടെ ഭാഗമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ സേനയുടെ ഭാഗമായി. കേരള പോലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരേഡില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ് ഐ.പി.എസിനോടൊപ്പം മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവരിൽ 38 പേർ ബിരുദാനന്തര ബിരുദ ധാരികളും, 10 പേർ B Tech കാരും, 92 പേർ ബിരുദധാരികളുമാണ്. 9 മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീൽഡ് & ലത്തി ഡ്രിൽ, വൺ മിനിറ്റ് ഡ്രിൽ, സെറിമോണിയൽ ഡ്രിൽ, സ്വോർഡ് ഡ്രിൽ, കെയിൻ ഡ്രിൽ, മോബ് ഓപ്പറേഷൻ, ഒബ്സ്റ്റക്കിൾ കോഴ്‌സ്, ഫീൽഡ് ക്രാഫ്റ്റ് & മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷൻ & ഡിസ്പോസൽ, കരാട്ടേ, യോഗ, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും വിദഗ്‌ധ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ SOG യുടെ കീഴിൽ കമാൻ്റോ ട്രെയിനിംഗ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും, അത്യാധുനിക ആയുധങ്ങളായ എ കെ 47, താർ, ഇൻസാസ്, SLR, LMG, Glock Pistol, 9 MM Pistol, Carbine, എന്നിവയിൽ ഫയറിംഗ് പരിശീലനവും നൽകിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...