കാസര്‍കോഡ്: മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്‍ വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് നടപടി. വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിയായ ലോകേഷ് നോണ്ടക്കെതിരെ കേസ് എടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറാണ് നിർദ്ദേശം നൽകിയത്. 1950 ലെ സെക്ഷൻ 31 പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനാണ് നിർദേശം നല്‍കിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്നതാണ്.മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശത്തെ മുഹമ്മദ് എന്നയാള്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ല എന്നാരോപിച്ചാണ് ഫോം–7 പ്രകാരം ബിജെപി നേതാവ് പരാതി നല്‍കിയത്. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി യുടെ നീക്കമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ആരോപിച്ചിരുന്നു.ഫോം-7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























