ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ ചായക്കട ഉടമയെയും ജീവനക്കാരനെയും മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ ചായക്കട ഉടമയെയും ജീവനക്കാരനെയും മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. ഷാമിൽ, നിഖിൽ, ഗഫൂർ, ഫാറൂഖ്, ജമാൽ എന്നിവർക്കെതിരെയാണ് കേസ്. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലായിരുന്നു അക്രമം നടന്നത്. അഞ്ചുപേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. രാത്രി 12മണിയോടെയാണ് സംഭവം. അര്‍ധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോയെന്ന് സംഘം ചോദിക്കുകയായിരുന്നു.

ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതരാവുകയായിരുന്നുവെന്നും ആദ്യം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും പിന്നീട് മറ്റു രണ്ടുപേര്‍ കൂടി മര്‍ദ്ദിച്ചുവെന്നും കട ഉടമ പറഞ്ഞു. കട ഉടമ പൂനൂര്‍ സ്വദേശി സയീദിനെയും ജീവനക്കാരൻ ആസാം മെഹദി ആലത്തിനുമാണ് മര്‍ദനമേറ്റത്. കട ഉടമയുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഘം ചേര്‍ന്ന് കട ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിക്കുന്നതും അവരെ പിടിച്ചുമാറ്റാൻ അവിടെയുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...