കൊടകര പെരിങ്ങാംകുളത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കൊടകര പെരിങ്ങാംകുളത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 53 പവൻ്റെ സ്വർണാഭരണങ്ങൾ കവർന്നു. വീടിന്‍റെ ജനൽ കമ്പികൾ അറുത്ത നിലയിലാണ്. വീട്ടുകാർ രാജസ്ഥാനിൽ വിനോദയാത്രയിലായിരുന്നു. മോഷ്ടാവ് പല മുറികളിലായി സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. രാധാകൃഷ്ണന്‍ കുടുംബ സമേതം കഴിഞ്ഞ ഒരാഴ്ചയായി രാജസ്ഥാനില്‍ വിനോദ യാത്രയിലാണ്. ചൊവ്വാഴ്ച രാവിലെ എത്തിയ വീട്ട് ജോലിക്കാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. റൂറല്‍ എസ് പി ബി കൃഷ്ണകുമാര്‍, ചാലക്കുടി ഡി വൈ എസ് പി കെ സുമേഷ് കൊടകര എസ്.എച്ച്.ഒ പി.കെ.ദാസ് എന്നിവര്‍ സ്ഥലത്തെത്തി. കൊടകര പോലീസ്, പോലീസ് നായ സ്റ്റെല്ലയുമായി ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ദര്‍, ഫോറന്‍സിക്ക് തുടങ്ങിയവര്‍ സ്ഥലത്തെത്തി. കൊടകര പോലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കേരളത്തിന് ബാധ്യതയായി സർക്കാർ ഭരണം; വൈദ്യുതി പ്രതിസന്ധിക്കെതിരെ എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് ...

0
തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി...

കലൂരിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

0
എറണാകുളം: കലൂരിലെ ഫ്ലാറ്റിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25-കാരനായ...