ചിട്ടിസ്ഥാപന ഉടമയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസ് ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ ചിട്ടിസ്ഥാപന ഉടമയെ ആക്രമിച്ച് മുഖത്ത് മുളകുപൊടി കലർന്ന മിശ്രിതമൊഴിച്ച് സ്വർണവും പണവും കവർന്ന കേസിൽ യുവതി പോലീസ് പിടിയിൽ. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീലയെയാണ് (36) ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 21ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ സാൻപ്രീമിയർചിട്ടി സ്ഥാപന ഉടമ കീഴത്തുവീട്ടിൽ കെ.എൻ. സുകുമാരമേനോനെ (75) പർദ്ദ ധരിച്ചെത്തിയ ഫസീല ആക്രമിച്ച് മൂന്നുപവന്റെ മാലയും പതിനായിരം രൂപയുമായി കടന്നുകളയുകയായിരുന്നു.

ഈ സമയം സ്ഥാപനത്തിൽ മറ്റാരുമുണ്ടായിരുന്നില്ല.സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച രാവിലെ പാലക്കാട്ടുനിന്നാണ് പിടികൂടിയത്. കൂടത്തായി മോഡലിൽ ഭർതൃപിതാവിനെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഫസീലയെന്ന് പോലീസ് വ്യക്തമാക്കി. ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കവർച്ച നടത്തുന്നത് ഇവരുടെ ശീലമാണെന്നും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...