വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞ ബി.​ജെ.​പി രാ​മ​ക്ഷേ​ത്രം പ​റ​ഞ്ഞ് വോ​ട്ടു​പി​ടി​ക്കു​ന്നു ; മുതിർന്ന കോൺഗ്രസ് നേതാവ് ശ​ശി ത​രൂ​ര്‍

For full experience, Download our mobile application:
Get it on Google Play

ഗു​രു​വാ​യൂ​ര്‍ : 2014ലും 2019​ലും ന​ല്‍കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത മോ​ദി, ഇ​പ്പോ​ള്‍ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പേ​രു​പ​റ​ഞ്ഞാ​ണ് വോ​ട്ടു പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗം ശ​ശി ത​രൂ​ര്‍. ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി​യു​ടെ സ്‌​നേ​ഹ സ​ന്ദേ​ശ യാ​ത്ര ഗു​രു​വാ​യൂ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. ഗു​ജ​റാ​ത്തി​ല്‍ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ണ്ടാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് 2014ല്‍ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ര്‍ത്തു.

പു​ല്‍വാ​മ സം​ഭ​വ​ത്തി​ന്റെ​യും സ​ര്‍ജി​ക്ക​ല്‍ സ്‌​ട്രൈ​ക്കി​ന്റെ​യും എ​ല്ലാം പേ​രി​ലാ​ണ് 2019ല്‍ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. രാ​മ​രാ​ജ്യ​ത്തി​നാ​യി ജീ​വി​ച്ച ഗാ​ന്ധി​യെ കൊ​ന്ന ഗോ​ദ്‌​സെ​യെ ആ​രാ​ധി​ക്കു​ന്ന​വ​ര്‍ക്ക് രാ​മ​രാ​ജ്യ​ത്തെ കു​റി​ച്ച് പ​റ​യാ​ന്‍ എ​ന്താ​ണ് അ​വ​കാ​ശ​മെ​ന്നും ത​രൂ​ര്‍ ചോ​ദി​ച്ചു. പ്ര​താ​പ​ന് ദേ​ശീ​യ പ​താ​ക കൈ​മാ​റി ത​രൂ​ര്‍ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വ​ള്ളൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​അ​ബ്ദു റ​ഹ്‌​മാ​ന്‍കു​ട്ടി, ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, സോ​യ ജോ​സ​ഫ്, സു​നി​ല്‍ അ​ന്തി​ക്കാ​ട്, അ​നി​ല്‍ അ​ക്ക​ര, ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍, അ​നി​ല്‍ അ​ക്ക​ര, സി.​എ. ഗോ​പ​പ്ര​താ​പ​ന്‍, അ​ര​വി​ന്ദ​ന്‍ പ​ല്ല​ത്ത്, ഒ.​കെ.​ആ​ര്‍. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പരിപാടിയിൽ സം​സാ​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...