ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസ് ; അമ്മ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവരുടെ കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി ഭർത്താവ് സത്യനാരായണനോട് പിണങ്ങി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെയും എടുത്ത് വീടുവിട്ടത്. പിന്നീട് വീട്ടുകാർ നടത്തിയ തിരച്ചിലിൽ സുമംഗലിയെ കണ്ടെത്തി.

മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ ചെളിയിൽ എറിഞ്ഞ് കൊന്നതായി സുമംഗലി തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മംഗൽപാടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം സിഐ ടിപി രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്ക് മാനസിക പ്രശനങ്ങൾ ഉണ്ടോയെന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. സത്യനാരായണനും ഭാര്യ സുമംഗലിയും സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...