യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. സൂഹൃത്തുക്കൾക്കൊപ്പം കൂട്ടബലാത്സംഗം ചെയ്ത ആദിനാട് സ്വദേശി ഷാൽ കൃഷ്‌ണനാണ് (38) അറസ്റ്റിലായത്. വധശ്രമമടക്കമുളള കേസിലെ പ്രതിയാണ് ഇയാൾ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പളളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.യുവതി അറിയാതെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി രണ്ട് സുഹൃത്തുക്കളെയും കൂട്ടി രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂവരും ചേർന്ന് മർദ്ദിച്ച് കൂട്ടബലാത്സംഗം ചെയ്തതായും പൊലീസ് അറിയിച്ചു.

ഷാൽ കൃഷ്ണയോടൊപ്പമുണ്ടായിരുന്ന രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്‌, അബ്കാരി കേസുകളിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.കരുനാഗപ്പള്ളി എ സി പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...