മാങ്ങ പറിച്ചതിന് കുട്ടികളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തോട്ടം ഉടമക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ചങ്ങരംകുളം ഒതളൂരില്‍ മാങ്ങ പറിച്ചതിന് കുട്ടികളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തോട്ടം ഉടമക്കെതിരെ കേസെടുത്തു. ഒതളൂര്‍ സ്വദേശി സലീം എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കി. പാവിട്ടപ്പുറം എ.പി.ജെ. നഗറില്‍ താമസിക്കുന്ന റസല്‍, ഹംസ, സിറാജുദ്ദീന്‍, സൂര്യജിത്ത്, മിര്‍സാന്‍ എന്നീ കുട്ടികളെയാണ് ആക്രമിച്ചത്.

ഫുഡ്‌ബോള്‍ കളിക്കാനെത്തിയ കുട്ടികള്‍ സമീപത്തെ സലീമിന്‍റെ പറമ്പില്‍ കയറി മാങ്ങ പറിക്കുകയായിരുന്നു. ഉടമ വരുന്നത് കണ്ട് കുട്ടികള്‍ ഓടിയെങ്കിലും സലീം പിന്നാലെയെത്തി ആക്രമിക്കുകയും അസഭ്യം പറയുകയും ഉടുപ്പു ഊരി വാങ്ങിയെന്നുമായിരുന്നു പരാതി. കുട്ടികളുടെ ഡ്രസ് പോലും തിരികെ നല്‍കാതെ രക്ഷിതാക്കളെ കൊണ്ടുവരാന്‍ പറയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...

കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

0
കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി...