കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളം നൽകാനുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് സിഐടിയു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളം നൽകാനുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് സിഐടിയു. സ്പെയർപാർട്സ് വാങ്ങുന്നതിലടക്കം ദുരൂഹതയുണ്ടെങ്കിലും സർക്കാർ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.വിനോദ്. അഞ്ചാംതീയതി ശമ്പളം എന്ന മുഖ്യമന്ത്രിയുടെ വാക്ക് പോലും പാലിച്ചില്ല. ശമ്പളം നൽകാൻ വരുമാനമുണ്ടെങ്കിലും പണമില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും വിനോദ് ആരോപിച്ചു.

അതേസമയം കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം വിതരണം ചെയ്യുന്ന പദ്ധതി ചർച്ച ചെയ്യാൻ തൊഴിലാളി യൂണിയനുകളുമായി മാനേജ്മെന്‍റ് ഇന്ന് ഉച്ചയ്ക്ക് ചർച്ച നടത്തും. പരിഷ്കാരം അനിവാര്യമാണെന്ന് മാനേജ്മെന്‍റ് അവകാശപ്പെടുമ്പോൾ കടുത്ത എതിർപ്പിലാണ് യൂണിയനുകൾ. അതിനിടെ ഇന്നലെ രാത്രി മുഴുവൻ ജീവനക്കാർക്കുo ജനുവരിയിലെ ശമ്പളം വിതരണം ചെയ്തു. ഇന്നേക്കുള്ളിൽ ശമ്പളം വിതരണം ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്ന് ഉൾപ്പെടെ വായ്പയെടുത്ത് ശമ്പളം നൽകിയത്. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....