രണ്ട് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ കേസ് : ഞെട്ടിപ്പിക്കുന്നതും അസാധാരണവും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. നാഗരാജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  നരബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയ കേസില്‍  പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. നാഗരാജു. സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും പോലീസ് കമ്മീഷണര്‍  പ്രതികരിച്ചു. അതേ സമയം ഇക്കാര്യത്തില്‍ വൈകുന്നേരത്തോടെ വ്യക്ത വരുമെന്നും അദ്ദേഹം അറിയിച്ചു.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളില്‍ വ്യക്തത വരും. ഒരു കാണാതായ കേസില്‍ വന്ന ദുരൂഹതയാണ് സംശയത്തിലേക്ക് നയിച്ചതെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കടവന്ത്രയിലാണ് കാണാതായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം തിരുവല്ലയിലേക്ക് തിരിച്ചത്. തെളിവുകള്‍ ലഭിച്ചാലെ കാണാതായവര്‍ കൊല്ലപ്പെട്ടോ എന്നോ സ്ഥിരീകരിക്കാന്‍ കഴിയൂ.

ഇതൊരു സാധാരണ കേസ് അല്ല. പ്രധാനപ്പെട്ട കേസായിട്ടാണ് പരിഗണിക്കുന്നത്. സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കേസാണെന്ന് തോന്നുന്നുവെന്നും കമ്മീഷണര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...