വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കും. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിന് ഓർഡർ നൽകിയ ആളെ കേസില്‍ പ്രതിയാക്കും. ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. ചട്ടലംഘനം നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുകയാണെന്ന് ഇടതുപക്ഷവും ആരോപിച്ചു.

കലാശക്കൊട്ടിന് മണിക്കൂറുകൾ ശേഷിക്കേ കിറ്റ് വിവാദത്തിൽ കൊമ്പുകോർക്കുകയാണ് മുന്നണികൾ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പോലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പോലീസ് കേസെടുക്കാതെ ഇരുന്നത്. സ്ഥലത്തുണ്ടായ സംഘർഷത്തിലാണ് പോലീസ് നിലവില്‍ കേസെടുത്തത്. തുടർച്ചയായ രണ്ടാം ദിവസവും കിറ്റ് വിവാദം ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാത പരമായി പെരുമാറുന്നു എന്ന് ഇടതുമുന്നണി ആരോപിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...

സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ...

0
തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന...

ആദിവാസികൾക്ക് ഓണക്കോടി , ഉത്തരവ് സർക്കാർ തിരുത്തി

0
തിരുവനന്തപുരം : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്‍ഗ...