ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാംജാസ്, മിറാൻഡ ഹൗസ് കോളജുകൾക്ക് ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാംജാസ്, മിറാൻഡ ഹൗസ് കോളജുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഇതേതുടർന്ന് തിങ്കളാഴ്ച രാവിലെ കോളജുകൾ ഒഴിപ്പിച്ചുവെന്ന് ഡൽഹി പൊലീസ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ച് ഉടൻതന്നെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡുകൾ എന്നിവ ക്യാമ്പസുകളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും നിലവിൽ പരിസരത്ത് തിരച്ചിൽ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച ഡൽഹി മേയറുടെ ഓഫീസിലേക്ക് സമാനമായ ഒരു മെയിൽ അയച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഭീഷണി വരുന്നത്.

ആ മുന്നറിയിപ്പ് പിന്നീട് വ്യാജമാണെന്ന് തെളിയക്കപ്പെട്ടു. എന്നിരുന്നാലും കമല മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുകളും ചേർന്ന് പ്രദേശത്ത് സമഗ്രമായ തെരച്ചിൽ നടത്തി. ഇന്ന് പുലർച്ചെ ചണ്ഡീഗഡിലെയും പഞ്ചാബിന്റെ ചില ഭാഗങ്ങളിലെയും നിരവധി സ്കൂളുകൾക്കും പഞ്ചാബ് ഹരിയാന സെക്രട്രിയേറ്റുകളിലും ഫിറോസ്പൂർ ജില്ലാ കോടതിയിലും ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. ഖാലിസ്ഥാൻ നാഷണൽ ആർമി എന്ന സംഘടനയാണ് ഈ ഭീഷണി മെയിലുകൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...