15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു ; വ്യവസായ പ്രമുഖൻ ഉള്‍പ്പെടെ മൂന്നുപേര്‍ പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യവസായ പ്രമുഖൻ തലശ്ശേരി ഗുഡ്സ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീൻ (68) ഉൾപ്പടെ മൂന്നുപേർ പ്രതി ചേർക്കപ്പെട്ട കേസിലാണ് ധർമടം പോലീസ്, അഡീഷണൽ ജില്ല സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

വീടും പണവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികൾ പെൺകുട്ടിയുടെ ബന്ധുക്കളാണ്. ഇവരാണ് മൂന്നാം പ്രതിയായ ഷറഫുദ്ദീന് മുന്നിൽ പെൺകുട്ടിയെ എത്തിച്ചത്. പെൺകുട്ടിയുടെ മൊഴിയിലാണ് പോലീസ് കേസെടുത്തത്.

മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ മൂന്നുപേർക്കും നേരത്തെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 35 സാക്ഷികളുള്ള കേസിൽ തൊണ്ടിമുതലായി മൊബൈൽ ഫോൺ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചിരുന്നു. നൂറ് പേജുള്ള കുറ്റപത്രമാണ് ധർമടം പോലീസ് ഇൻസ്പെക്ടർ എം.പി. സുമേഷ് സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...