പൗരബോധമുള്ള വിദ്യാർത്ഥി സമൂഹം നാടിൻ്റെ നന്മ : ഡോ. സിറിയക് തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പൗരബോധവും ലക്ഷ്യ ബോധവും അന്യം നിന്നു പോകുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ വിദ്യാർത്ഥി സമൂഹത്തിൻ്റെ തിരിച്ചറിവ് നാടിൻ്റെ നന്മയാകുമെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗവും മഹാത്മാഗാന്ധി മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് പ്രസ്താവിച്ചു. പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻ്ററി സ്ക്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മാർത്തോമ്മാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ സ്കൂൾ പ്രവേശനോത്സവമായ ജ്യോതിർഗമയ – 2025 ഉദ്ഘാടനം ചെയ്തു.

സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് മാത്യു കെ തമ്പി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ സിന്ധു അനിൽ, റവ. സജി തോമസ് സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ, ഹെഡ്മിസ്ട്രസ് മിനി തോമസ്, ഏ.റ്റി. ജോൺ, കെ.കെ. ചെറിയാൻജി, കൃഷ്ണപ്രീയബി.നായർ, സജി സി.കെ., ക്രിസ്റ്റീന ചാണ്ടി എന്നിവർ പ്രസംഗിച്ചു. പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയ രണ്ടാം വർഷ ഹയർസെക്കൻ്ററി വിദ്യാർത്ഥികളെ യോഗത്തിൽ മെഡൽ നൽകി ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...