കോസ്റ്റൽ പോലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു ; ഹാർബറിൽ ഗർത്തം രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ബെർത്തിൻ്റെ മധ്യഭാഗത്തെ കോൺക്രീറ്റ് തകർന്ന് വീണു. കാലപഴക്കത്താൽ കോൺക്രീറ്റ് തകർന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്. കോസ്ററൽ പോലീസിനായി നിർമിക്കുന്ന ബെർത്തിൻ്റെ നിർമ്മാണം നടക്കുന്നതിനിടെയാണ് സമീപത്തെ പഴയ ബെർത്തിൽ കുഴി രൂപപ്പെട്ടത്. ബെർത്തിന് അടിവശത്ത് കടലാണ്. ഏകദേശം രണ്ടാൾ താഴ്‌ചയിൽ കുഴി രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാണ്. മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച് പണിത ലേലപ്പുര, ബോട്ട് ഷെഡ് ഇവയോട് ചേർന്ന് കടലിലേക്ക് നീണ്ടു നിൽക്കുന്ന ബെർത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. തീരദേശ പോലീസിൻ്റെ ബോട്ട് നിർത്താനുള്ള പുതിയ ബെർത്തു നിർമാണത്തിനായി ക്രെയിൻ എത്തിച്ച് പഴയ ബെർത്തിൽ കയറിയപ്പോഴാണ് ബെർത്ത് തകർന്നതെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തുടർന്ന് കോസ്റ്റൽ പോലീസിൻ്റെ ബെർത്ത് നിർമാണവും നിലച്ചു. പഴയ ബർത്തിൻ്റെ അടിവശത്തെ കല്ലും മണ്ണും തിരയിൽ ഒലിച്ചു പോയി ഇതിനെ തുടർന്നാണ് മുകൾ ഭാഗത്തെ കോൺക്രീറ്റും തകർന്നത്. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് അപകടമുണ്ടാകാതിരിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...