പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ കാട്ടുപന്നിയുടെ അതിരൂക്ഷമായ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബദായൂൻ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിൽ കാട്ടുപന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ പന്നിയുടെ അതിരൂക്ഷമായ ആക്രമണം. വെള്ളിയാഴ്ച സിർസൗലി ഗ്രാമത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ശുഭം പ്രതാപ് സിങ്ങിന് പരിക്കേറ്റത്. ആക്രമണത്തിന്റെ ഭീകരമായ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നി വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. വല ഉപയോഗിച്ച് പന്നിയെ വളയാൻ ശ്രമിക്കുന്നതിനിടെ പന്നി പെട്ടെന്ന് ശുഭം പ്രതാപിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഉദ്യോഗസ്ഥനെ നിലത്തിട്ട പന്നി അദ്ദേഹത്തെ കടിച്ചു വലിച്ചിഴച്ചു. ശുഭത്തെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ വടികളുമായി പന്നിയെ നേരിട്ടു.

പന്നിയെ തുടർച്ചയായി വടികൊണ്ട് അടിച്ചിട്ടും അത് ശുഭത്തെ വിടാൻ പന്നി തയ്യാറായില്ല. ഏകദേശം രണ്ട് മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്നിയെ ഓടിക്കാനും ശുഭത്തെ അവിടെനിന്ന് മാറ്റാനും സാധിച്ചത്. ആക്രമണത്തിൽ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റ ശുഭത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. വന്യമൃഗങ്ങളെ നേരിടുമ്പോഴുണ്ടാകുന്ന അപകടസാധ്യതകൾ എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...