കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു ; മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഉദയ്പൂർ: ജന്മദിന ആഘോഷത്തിന് ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കൊണ്ടുപോയി ഐടി കമ്പനി മാനേജറെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ കമ്പനി സിഇഒ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, അവരുടെ ഭർത്താവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിൽ ഡിസംബർ 20-നാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഉദയ്പൂരിലെ ജി.കെ.എം എന്ന ഐടി കമ്പനിയിലെ മാനേജരായ യുവതിയാണ് പീഡനത്തിനിരയായത്. ഡിസംബർ 20-ന് രാത്രി ഒൻപത് മണിയോടെ നടന്ന ഒരു ജന്മദിന പാർട്ടിയിൽ യുവതി പങ്കെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത സിഇഒ ജിതേഷ് പ്രകാശ് സിസോദിയയും മറ്റ് സഹപ്രവർത്തകരും മദ്യപിച്ചിരുന്നു. അമിതമായി മദ്യപിച്ചതിനെ തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായപ്പോൾ, വീട്ടിൽ വിടാമെന്ന് പറഞ്ഞ് സിഇഒയും വനിതാ എക്സിക്യൂട്ടീവ് മേധാവിയും അവരുടെ ഭർത്താവായ ഗൗരവ് സിരോഹിയും ചേർന്ന് യുവതിയെ കാറിൽ കയറ്റുകയായിരുന്നു.

യാത്രയ്ക്കിടെ പ്രതികൾ വണ്ടി നിർത്തുകയും യുവതിക്ക് സിഗരറ്റ് നൽകുകയും ചെയ്തു. ഇത് ഉപയോഗിച്ചതോടെ യുവതി പൂർണ്ണമായും അബോധാവസ്ഥയിലായി. ഈ സമയത്താണ് ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി ക്രൂരമായ പീഡനത്തിനിരയായത്. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോഴാണ് താൻ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...