സി.പി.എം നേതാവിനെ വെട്ടിക്കൊന്ന സംഭവം ; ഒരാൾ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് പി.വി സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണു പിടിയിലായത്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് സത്യനാഥനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നാളെ കൊയിലാണ്ടി ഏരിയയിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. അക്രമി മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണു വിവരം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തിൽ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...