നേവി ഉദ്യോ​ഗസ്ഥനെയും ഭാര്യയെയും കൊലചെയ്ത കേസിൽ നിർണ്ണായക വഴിതിരിവ്

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനെയും ദന്തഡോക്ടറായ ഭാര്യയെയും കൊലചെയ്ത കേസിൽ നിർണ്ണായക വഴിതിരിവ്. പ്രതിയായ മകൻ സ്കിസോഫ്രീനിയ ബാധിതനാണെന്ന് പോലീസ് റിപ്പോർട്ട്. ബുധനാഴ്ച്ച രാവിലെ 8.30-നാണ് രോഹൻ മാതാപിതാക്കളായ നവീൻ ചന്ദ്ര ഭട്ടും ശ്യാമള ഭട്ടും താമസിച്ചിരുന്ന വി​ഗ്നാനൻ ന​ഗറിലെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്തിയത്. സ്റ്റാർട്ടപ്പ് തുടങ്ങാൻ പണം നൽകാത്തതിനെത്തുടർന്നാണ് രോഹൻ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ രോഹൻ ഈ അടുത്തിടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ബിസിനസ്സ് തുടങ്ങാൻ പണം നൽകാതിരുന്നതിനെത്തുടർന്ന് മാതാപിതാക്കളുമായി പിണങ്ങി രോഹൻ മറ്റൊരു സ്ഥലത്താണ് താമസിച്ചു വന്നിരുന്നത്.

അറസ്റ്റിലായ രോഹനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് കോടതിയെ സമീപിച്ചപ്പോഴാണ് ആരോ​ഗ്യ പരിശോധനയ്ക്കായി കോടതി നിംഹാൻസിലേക്ക് അയച്ചത്. തുടർന്ന് നിംഹാൻസിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പ്രതിയ്ക്ക് സ്കിസോഫ്രീനിയ ബാധിച്ചതായി കണ്ടെത്തിയത്. രോഹൻ പോലീസിനോട് പറഞ്ഞതനുസരിച്ച് അമ്മ തന്നെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ദിവസവും ഉറക്കമരുന്ന് കലർത്തിയ പാൽ നൽകാറുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബത്തിന്റെ റെപ്യൂട്ടേഷൻ നഷ്ടമായി എന്ന് ആരോപിച്ച് അച്ഛൻ സ്ഥിരമായി ശകാരിക്കാറുണ്ടെന്നും മൊഴി നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...