Skip to content

ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം ലാൻഡിംഗ് ഉപേക്ഷിച്ചു

സൗത്ത് കാലിഫോർണിയ: ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം ലാൻഡിംഗ് ഉപേക്ഷിച്ചു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ട സാഹചര്യത്തിൽ, വിമാനം ആകാശത്ത് തുടരാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശിക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റൺവേയിലേക്ക് അടുക്കുന്നതിനിടെ എയർ ട്രാഫിക് കൺട്രോളറും പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം LAX-ലെ ലൈവ് സ്ട്രീം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഭൂചലനം ഉണ്ടായപ്പോൾ ക്യാമറ കുലുങ്ങുന്നതും പശ്ചാത്തലത്തിൽ കാറുകളുടെ അലാറം മുഴങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. “ഡെൽറ്റ 1972, ഗോ എറൗണ്ട്. നമുക്കിവിടെ വലിയൊരു ഭൂചലനം ഉണ്ടായിട്ടുണ്ട്” – എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാർക്ക് നിർദ്ദേശം നൽകി. ലാൻ്റ് ചെയ്യാനൊരുങ്ങിയ ഡെൽറ്റ ഫ്ലൈറ്റ് 1972 ഇതോടെ ലാൻഡിംഗ് ഉപേക്ഷിച്ച് ഉയർന്നുപൊങ്ങി. പിന്നീട് ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് വിമാനം ലാൻ്റ് ചെയ്തത്.

പസഫിക് സമയം രാവിലെ ഏകദേശം 9.30-നാണ് ഭൂചലനമുണ്ടായത്. മാൻഹട്ടൻ ബീച്ചിന് ഏകദേശം 5 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സാന്താ മോണിക്ക ഉൾക്കടലിന് താഴെയാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 12 മുതൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. വിമാനത്താവളത്തിന്റെ ഒരു ടെർമിനലിനുള്ളിൽ സീലിംഗ് ടൈലുകൾ വീണതായി റിപ്പോർട്ടുകളുണ്ട്. സീലിംഗ് ഫിക്സ്ചറുകളും മറ്റും കുലുങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാധ്യമായ ആഘാതങ്ങൾ വിലയിരുത്തുന്നതിനായി ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്റ് 106 ഫയർ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രാഥമികമായി ഘടനാപരമായ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എൽഎഎഫ്‌ഡി വക്താവ് ലിൻഡ്സി ലാൻട്സ് അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്

  2. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  3. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

  4. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

  5. കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം

Share on WhatsApp

Share this story

ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം ലാൻഡിംഗ് ഉപേക്ഷിച്ചു pathanamthittamedia.com