യുഡിഎഫിലെ ആഭ്യന്തര കലാപം : കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുന്നു
തിരുവനന്തപുരം: യുഡിഎഫിലെ ആഭ്യന്തര കലാപത്തിൽ പരസ്യ പ്രതികരണത്തിന് അയവു വന്നെങ്കിലും ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. ഷാഫി പറമ്പിലിനെ അനുകൂലിച്ച് വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിൽ അടക്കം ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിലെ ചർച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഫ്ലക്സ് വെക്കുന്നതിനെ സണ്ണി ജോസഫ് ഇന്നലെ വിമർശിച്ചിട്ടും പ്രവർത്തകർ അത് പാലിക്കാതെ വിവിധയിടങ്ങളിൽ ഫ്ലക്സുകൾ സ്ഥാപിക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിനു മുമ്പിൽ ഷാഫിയെ അനുകൂലിച്ച് ഫ്ലക്സ് വെച്ചത്. ഷാഫി പറമ്പിലിന് അനുകൂലമായി രാജ്മോഹൻ ഉണ്ണിത്താന്റെ മണ്ഡലമായ കല്ല്യാശേരിയിലെ വിവിധയിടങ്ങളിൽ ഫ്ലക്സ് ഉയർന്നു. പുതുപ്പള്ളിയിലും ഷാഫിയെ അനുകൂലിച്ച് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. നിരത്തുകളിൽ ഫ്ലക്സ് വെക്കുന്നതിന് പിന്നിൽ ഷാഫി പറമ്പിലിന്റെ മൗനാനുവാദം ഉണ്ടെന്ന വിമർശനം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെ ആരോപണ പ്രത്യാരോപണം ഉന്നയിക്കുന്നതിലും കുറവില്ല.
ഡൽഹിയിലെത്തിയ സണ്ണി ജോസഫ് മല്ലിഖാർജുന ഖർഗെയും , രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെയും നേരിൽ കണ്ട് കാര്യങ്ങൾ അറിയിച്ചു. മന്ത്രിസഭയിലെ ഭിന്നത, ഷാഫി പറമ്പിൽ -രാജ്മോഹൻ ഉണ്ണിത്താൻ പോര്, സംഘടനാപരമായ കാര്യങ്ങൾഎല്ലാം നേതൃത്വത്തെ അറിയിച്ചു. ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനങ്ങൾ ഒന്നും കേരളത്തിൽ ഇതുവരെ പ്രകടമായിട്ടില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു





