കാസര്‍കോട് മധൂരില്‍ ദുരിതത്തില്‍ ഒരു കുടുംബം സുമനസുകളുടെ സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട് മധൂരില്‍ ദുരിതത്തില്‍ ഒരു കുടുംബം. കൂലിപ്പണി ചെയ്ത് കുടുബം പോറ്റിയിരുന്ന ദയാനന്ദ ശരീരം തളര്‍ന്ന് നടക്കാൻ പറ്റാതെ ആയതോടെയാണ് കുടുംബം ദുരിതത്തിലായത്. 72 വയസുകാരി സുമതി , മകന്‍ ദയാനന്ദ , മകള്‍ ഗീത എന്നിവരടങ്ങിയ മധൂരിലെ കുടുംബമാണിപ്പോള്‍ ദുരിതത്തിൽ കഴിയുന്നത്. ഒരു കാലത്ത് നല്ല നിലയില്‍ ജീവിച്ച കുടുംബമാണ് ദയാനന്ദന്‍റെ ആരോഗ്യസ്ഥിതി മോശമായതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്നത്. കൂലിപ്പണിക്കാരനായ ദയാനന്ദയുടെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. പെട്ടെന്നൊരു ദിവസം ദയാനന്ദയുടെ ശരീരം തളര്‍ന്നു.

ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയായി. ഗീതയും അസുഖബാധിതയാണ്. ശരീരത്തിന്‍റെ ഒരു വശം തളര്‍ന്ന അവര്‍ക്കും ജോലിക്ക് പോകാനാകില്ല. വരുമാനം നിലച്ചതോടെ ആരെങ്കിലുമൊക്കെ നല്‍കുന്ന സഹായമാണ് കുടുംബത്തിന്‍റെ ഏക ആശ്വാസം. ഇപ്പോള്‍ രാത്രി സ്ഥിരം പട്ടിണിയാണെന്നാണ് ദയാനന്ദ പറയുന്നത്. ഇടയ്ക്ക് കിട്ടുന്ന പെന്‍ഷനാണ് പിടിവള്ളിയെന്നും പറയുന്നു. തങ്ങളുടെ ദുരിതമറിഞ്ഞ് സുമനസുകള്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഭക്ഷണം എത്തിച്ച് തരാമോ എന്നാണ് ഈ കുടുംബം ചോദിക്കുന്നത്. വിശപ്പിനേക്കാള്‍ വലിയ സത്യം മറ്റെന്താണ് ഉള്ളത്.
അക്കൗണ്ട് വിശദാംശങ്ങള്‍:
Account:Sumathy
Account No: 40475100000792
Kerala Gramin Bank
Madhur
Kasaragod
IFSC: KLGB0040475

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...