കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം പാഴായി

For full experience, Download our mobile application:
Get it on Google Play

റാന്നി: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം പാഴായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പൈപ്പ് തകര്‍ന്നത്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ബ്ലോക്ക് പടി ജംങ്ഷനില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന് സമീപമാണ് സംഭവം. റാന്നി മേജര്‍ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പാണ് പൊട്ടിയത്‌. പൊട്ടിയ പൈപ്പിലൂടെ വെള്ളം ഫൗണ്ടന്‍ പോലെയാണ് പുറത്തേക്കു തെറിച്ചത്. സമീപത്തെ കടകളിലും വെള്ളം ചീറ്റിതെറിച്ചു. റോഡിന്‍റെ വശത്തിനും തകര്‍ച്ച നേരിട്ടിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ പൊട്ടിയ പൈപ്പിന് മുകളില്‍ കല്ലുകള്‍ ഇട്ടാണ് വെള്ളം ചീറ്റി തെറിക്കുന്നത് ഒഴിവാക്കിയത്.

വേനല്‍ക്കാലമായതോടെ പൂര്‍ണ്ണ തോതില്‍ പമ്പിംങ് നടത്തുമ്പോള്‍ പൈപ്പുകള്‍ തകരാന്‍ സാധ്യതയുണ്ട്. അടുത്ത സമയത്ത് റോഡിന്‍റെ വശങ്ങള്‍ സ്വകാര്യ ടെലഫോണ്‍ കമ്പനിയുടെ കേബിളുകള്‍ ഇടാനായി കുഴിച്ചിരുന്നു. ആ ഭാഗങ്ങള്‍ ടാറിംങ് നടത്താതെ അതുപോലെ തന്നെ ഇട്ടിരിക്കുകയാണ് ഇപ്പോഴും. പൈപ്പുകള്‍ പൊട്ടുന്നതോടെ റോഡിന്‍റെ മറുവശവും തകരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...