എ കെ ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയായി എൻസിപി നേതൃത്വം തീരുമാനിച്ചതോടെ എതിര്‍പ്പ് ശക്തമാക്കി ഒരു വിഭാഗം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എലത്തൂരിൽ നാലാം തവണയും എ കെ ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയായി എൻസിപി നേതൃത്വം തീരുമാനിച്ചതോടെ എതിര്‍പ്പ് ശക്തമാക്കി ഒരു വിഭാഗം. എ കെ ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിനെതിരെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. എൻസിപിയിലെ മുക്കം മുഹമ്മദ് വിഭാഗം പ്രത്യേക ജില്ല കണ്‍വെൻഷനും വിളിച്ചു. ഇതിനിടെ, എൻസിപിയിലെ തര്‍ക്കം തീര്‍ക്കാൻ സുപ്രിയ സുലെ നേതാക്കളുടെ ഓണ്‍ലൈൻ യോഗം വിളിച്ചു. എൻസിപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ് എ കെ ശശീന്ദ്രനെ എലത്തൂരിൽ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് എകെ ശശീന്ദ്രൻ എലത്തൂരിൽ നിന്ന് ജനവിധി തേടുന്നത്. ശശീന്ദ്രനെതിരെ നേരത്തെയും പാര്‍ട്ടിയിൽ എതിര്‍പ്പ് ശക്തമായിരുന്നു.

ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദിന്‍റെ നേതൃത്വത്തിൽ എൻസിപി കോഴിക്കോട് ജില്ലാ കൺവെൻഷൻ അൽപസമയത്തിനകം നടക്കും. ശശീന്ദ്രനെതിരെ യോഗത്തിൽ പ്രതിഷേധം ഉയര്‍ത്താനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം. കോഴിക്കോട് ടൗൺ ഹാളിലാണ് യോഗം. എന്നാൽ, എൻ സി പി കോഴിക്കോട് ജില്ലാ കൺവെൻഷൻ നിർത്തിവെക്കണം എന്ന് എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ മുക്കം മുഹമ്മദിനോടാണ് യോഗം നടത്താത്തരുതെന്ന് ആവശ്യപെട്ടത്. എന്നാൽ, കൺവെൻഷൻ മാറ്റിവെക്കില്ലെന്ന് മുക്കം മുഹമ്മദ്‌ മറുപടി നൽകി. ജില്ലാ കമ്മിറ്റിയുടെ നിലപാട് പാർട്ടി പ്രവർത്തകരെ അറിയിക്കാൻ ആണ് കൺവെൻഷനെന്നാണ് മുക്കം മുഹമ്മദ്‌ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...