മലപ്പുറം: മഞ്ചേരിയിൽ ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഒരു കുടുംബം. വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ രോഗിയായ രാജുവും ഭാര്യ ലീലയും ഇനി മുട്ടാത്ത വാതിലുകളില്ല.ഒരു കുടുംബത്തിന്റെ നിസ്സഹായ അവസ്ഥയാണിത്. രോഗിയായ രാജുവിന് വീട്ടില്‍ വച്ച് തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന മാലിന്യം വീട്ടില്‍ കെട്ടികിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ഹോട്ടൽ തൊഴിലാളിയായിരുന്നു രാജു. അസുഖം വന്നതോടെ ജോലി നിർത്തി. മൂന്ന് നേരം ഡയാലിസിസ് ചെയ്യേണ്ടതു കൊണ്ട് ഭാര്യ ലീലയും ഇപ്പോൾ പണിക്ക് പോകുന്നില്ല. ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ ലീല മുട്ടാത്ത വാതിലുകളില്ല. ലീലയുടെ പരാതി ആരും ചെവി കൊണ്ടില്ല. നിത്യവൃത്തിക്ക് തന്നെ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സക്കും പണം കണ്ടെത്തണം. ഇതിനിടയിലും ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ പണം നൽകാൻ തയ്യാറാണെന്ന് വരെ ഇവര്‍ അറിയിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.