Tuesday, July 23, 2024 6:08 am

വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് എൻഡിഎ സഫാനാർത്ഥി കെ.സുരേന്ദ്രൻ. എസ്. ടി. മോർച്ച സംഘടിപ്പിച്ച ഊര് കൂട്ടം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനെതിരെ പോരാടുന്നവരും, രാജ്യത്തെ ഒന്നിപ്പിക്കുന്ന ലോക ഗുരുവാക്കുന്ന നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമാണ്. പുൽവാമ വ്യാജ ആക്രമണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, രാഷ്ട്രപതിയായ വനവാസി വനിത ദ്രൗപതി മുർമുവിനെ അപമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ട നാടാണ് വയനാട്. വൈദേശിയ ആധിപത്യത്തിന് മുന്നിൽ ‘ തല കുനിക്കുന്നവരല്ല വയനാട്ടുകാർ. ടിപ്പുവിൻ്റെ പടയോട്ടത്തെ ചോദ്യം ചെയ്തവരാണ് വയനാടുകാർ. ഇന്ത്യാ വിരുദ്ധ പോരാട്ടത്തെ നേരിടുകയാണ് നരേന്ദ്ര മോദി. വാഗ്ദാനം നൽകി ജയിച്ചു പോയ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. പ്രളയവും കോവിഡും വന്നപ്പോൾ പോലും ‘ രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. ചികിത്സാ സൗകര്യങ്ങളില്ല, മെഡിക്കൽ കോളേജില്ല, വയനാട്ടുകാർക്ക് ‘ജീവിക്കാനുള്ള അവകാശം ഇല്ലെന്നാണോ? വയനാട്ടുകാരും മനുഷ്യരാണ്.

മറ്റുള്ളവരെ പോലെ അവർക്കും ജീവിക്കണം. എപ്പോഴെങ്കിലും വയനാട്ടുകാരോട് സംസാരിച്ചിട്ടുണ്ടോ രാഹുൽ ഗാന്ധി? വയനാടിന് സ്വന്തം ആയി എം.പി വേണം. ആദിവാസികൾ ഹിന്ദുക്കളല്ല എന്ന പ്രചാരണം നടക്കുന്നു. രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് അയോദ്ധ്യയിൽ സന്ദർശിക്കാത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ അയോദ്ധ്യയിൽ പോകാൻ? . വയനാട്ടിലെ ആദിവാസികൾ മെച്ചപ്പെട്ട ജീവിത സൗകര്യമൊരുക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വയനാടിൻ്റെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധി എപ്പോഴെങ്കിലും പാർലമെൻ്റിൽ ഉന്നയിച്ചിട്ടുണ്ടോ? വയനാടിന് എംപിയില്ലാതായിട്ട് കാലം കുറെയായി. മാനന്തവാടി ബിഷപ്പ് പറഞ്ഞതും ഇത് തന്നെയാണ്. സ്മൃതി ഇറാനി അമേത്തിക്ക് വേണ്ടി എന്ത് ചെയ്തുവോ അത് വയനാടിന് വേണ്ടി ചെയ്യാൻ തനിക്ക് സാധിക്കും. മണ്ണിൻ്റെ മക്കൾക്ക് വേണ്ടി പൊരുതുന്ന പാർട്ടിയാണ് ബിജെപിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും

0
ഷിരൂർ : ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെകാണാതായിട്ട്...

കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്...

ഭീകരവാദം വേര് പടർത്തുന്ന ജമ്മു താഴ്‌വര ; 2023 ന് ശേഷം 43 ആക്രമണങ്ങള്‍

0
ഡൽഹി: ഭൂമിയി‌ലെ സ്വർ​ഗമെന്ന് ജമ്മു കശ്മീരിനെ വിശേഷിപ്പിക്കുന്നവരാണ് നമ്മൾ. പക്ഷെ ഇതേ...

ഉദയഗിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; പത്ത് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ...