ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്നും താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. ഒരു മണിക്കൂർ കൊണ്ട് തീർപ്പാക്കാവുന്ന ഫയലുകളാണ് ഓരോ ഉദ്യോഗസ്ഥന്റെയും മുന്നിലുള്ളത്. അതിൽ തീരുമാനം ഉടൻ ഉണ്ടാകണം. സഹപ്രവർത്തകരുടെ പ്രശ്നമാണെന്ന ബോധത്തോടെ കൃത്യമായി നടപടി എടുക്കണം. ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ പോലും ഫോൺ എടുക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഓഫീസുകളിലും ബസ് സ്റ്റേഷനുകളിലും ഇതാണ് അവസ്ഥ. ഫോൺ എടുത്തില്ലെങ്കിൽ കൃത്യമായി പണികിട്ടും. പൊതുജനങ്ങൾക്ക് അവരുടെ പരാതി പറയാൻ പുതിയ സംവിധാനം ഒരുക്കും. വൈദ്യുതിയും വെള്ളവും പാഴാക്കരുത്. സീറ്റുകളിൽ ഉദ്യോഗസ്ഥർ ഇല്ലാത്തപ്പോൾ ഫാനും ലൈറ്റും നിർബന്ധമായും ഓഫാക്കണം. ഇത് ചില ഓഫീസുകളിലെങ്കിലും നടപ്പാക്കിയപ്പോൾ മാർച്ചിൽ 10,68,469 രൂപ വൈദ്യുതി ചാർജിനത്തിൽ ലാഭിക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. ഇനിയും വൈദ്യുതി ചാർജ് കുറയ്ക്കാൻ കഴിയും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























