കൊച്ചി : പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം. വെളുപ്പിന് 2 മണിയോടെ കണ്ടന്തറയില്‍ പ്രവര്‍ത്തിക്കുന്ന പഴയ പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയിലാണ് തീ പിടിച്ചത്. പഴയ പ്ലാസ്റ്റിക്ക്, ചിപ്‌സ് എന്നിവ ഭാഗികമായി കത്തി നശിച്ചു.
പെരുമ്പാവൂര്‍ അഗ്നിശമന സേന സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃതത്തില്‍ പെരുമ്പാവൂര്‍, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നീ നിലയങ്ങളില്‍ നിന്നും 6 യൂണിറ്റ് എത്തി തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം.