പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫിസിന് സമീപത്തായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപടർന്ന സമയത്ത് തൊഴിലാളികെളൊന്നുമില്ലാത്തതിനാൽ ആളപായമില്ല. മാലിന്യം സൂക്ഷിച്ച കെട്ടിടം പൂർണമായും കത്തിയമർന്ന നിലയിലാണ്. ചിറ്റൂർ, കഞ്ചിക്കോട്, കൊല്ലങ്കോട് ഫയർ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് പുലർച്ചെ 1:40 ഓടെ തീപൂർണ്ണമായും അണച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























