കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം മുൻപാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ 50 പേരടങ്ങുന്ന സംഘം കടലിൽ വെച്ച് ആയുധങ്ങളുമായി എത്തിയാണ് മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ സുരക്ഷിതിരായി തിരിച്ചെത്തി. മെയ് 12നാണ് സംഭവം. തമിഴ്‌നാട് തീരത്ത് നിന്ന് മടങ്ങും വഴി കൊച്ചി തീരത്ത് നിന്ന് 7 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബോട്ട് തട്ടിക്കൊണ്ടുപോയത്.

തേങ്ങാ പട്ടണം ഭാഗത്തേക്കാണ് ബോട്ട് കൊണ്ടുപോയത്. കൊച്ചി പള്ളത്താം കുളങ്ങര ജയന്റെ ഉടമസ്ഥയിലുള്ള യു ആൻറ് കോ 3 എന്ന ബോട്ടാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് മറ്റൊരു ബോട്ടിൽ തൊഴിലാളികളെ കൊച്ചിയിലേക്ക് സുരക്ഷിതരായി മടക്കി വിട്ടു. ബോട്ടിന്റെ സ്രാങ്കുമായി ബന്ധപ്പെട്ട പണമിടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...