കഞ്ചാവിന്‍റെ ലഹരിയില്‍ അടിമാലിയില്‍ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടി ; യുവാവിന് നേരെ പെട്രോളൊഴിച്ച് തീകൊളുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അടിമാലിയിൽ കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പെട്രോൾ ഒഴിച്ച് തീ കൊളുത്തി നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് (കുഞ്ഞികണ്ണൻ – 23), പതിനാലാം മൈൽ സ്വദേശി ആൽബിൻ ആന്റണി (20), ചാറ്റുപാറകുടി സുധി നാഗൻ (21), മുരുഗൻ, ഷിയാസ്, ജസ്റ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്. സുധീഷിന്‍റെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ആക്രമണം നടന്നത്. അടിമാലി ടൗണിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഘം ചാറ്റുപാറയിൽ എത്തി ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും ജാതി പേരുൾപ്പടെ പറഞ്ഞു വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ സംഘർഷത്തിലേക്ക് പോവുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായ സംഘത്തിലുള്ള ഷിയാസ് കയ്യിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി സുധീഷിന് നേരെ എറിഞ്ഞു തീ കൊളുത്തുകയായിരുന്നു.

ആക്രമണത്തിൽ സുധീഷിനു അറുപതു ശതമാനം പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുധിക്കും ആൽബിനും സാരമായി പൊള്ളലേറ്റിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ ഷിയാസിനും പൊള്ളലേറ്റു. ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തേനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പോലീസ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...