കൂട്ടുകാർക്കൊപ്പം കളിക്കാനായി പോയ അഞ്ച് വയസുകാരനെ കാണാനില്ല ; തെരച്ചിൽ നടക്കുന്നതിനിടെ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലാഡ്: കൂട്ടുകാർക്കൊപ്പം കളിക്കാനായി പോയ അഞ്ച് വയസുകാരനെ കാണാനില്ല. നാട്ടുകാരും വീട്ടുകാരും തെരച്ചിൽ നടക്കുന്നതിനിടെ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി ഉറ്റ സുഹൃത്ത്. തിങ്കളാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ മലാഡ് വെസ്റ്റിലെ മൽവാനിയിലാണ് സംഭവം. നവ്ജീവൻ സൊസൈറ്റിയിലെ ഒരു വീടിന് മുകളിലുള്ള ടെറസിലെ ടാങ്കിനുള്ളിലാണ് അഞ്ച് വയസുകാരനെ കണ്ടെത്തിയത്. അബ്ദുൾ റഹ്മാൻ ഷെയ്ഖ് എന്ന അഞ്ചുവയസുകാരനെയാണ് തിങ്കളാഴ്ച വൈകുന്നേരം കാണാതായത്. മകൻ സുഹൃത്തിനൊപ്പം കളിക്കുന്നത് കാണാതെ വന്നതോടെയാണ് കുട്ടിയുടെ അമ്മ മകനെ അന്വേഷിക്കാൻ ആരംഭിച്ചത്. അഞ്ച് വയസുകാരന്റെ ഉറ്റ സുഹൃത്തിന്റെ അമ്മയും ചേർന്നാണ് കുഞ്ഞിനെ അന്വേഷിച്ച് തുടങ്ങിയത്. ഇതിനിടയിൽ ഒപ്പം കൂടിയവരിൽ ചില കുട്ടികളാണ് കുട്ടിയെ ടെറസിലേക്ക് പോയതായി കണ്ടെന്ന് സൂചിപ്പിച്ചത്. ഇതിനെ തുടർന്ന് നോക്കിയ തെരച്ചിലിലാണ് ഉറ്റസുഹൃത്ത് അഞ്ച് വയസുകാരനെ തുറന്ന് കിടന്ന ടാങ്കിനുള്ളിൽ കണ്ടെത്തിയത്. കുട്ടി ബഹളം വെച്ചതോടെ മുതിർന്നവരെത്തി അഞ്ച് വയസുകാരനെ പുറത്ത് എത്തിക്കുകയായിരുന്നു. ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അയൽവാസിയുടെ ടെറസിലെ ടാങ്ക് മൂടിയിരുന്നില്ല. ഇത് മൂടിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഇതിന് പിന്നാലെ പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിനും മുൻപും കുട്ടികൾ ടെറസിലെത്തി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇക്കാര്യം അയൽവാസികളോട് സൂചിപ്പിച്ചിരുന്നതായും അഞ്ച് വയസുകാരന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. പ്രവാസിയാണ് അഞ്ച് വയസുകാരന്റെ പിതാവ്. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാൽ ടാങ്കിൽ വെള്ളം നിറയ്ക്കുമ്പോൾ സ്ഥിരമായി ടാങ്ക് നിരീക്ഷിച്ചിരുന്നുവെന്നും ഇത് എളുപ്പമാക്കാനായി ടാങ്ക് മൂടാതെ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് അയൽവാസികൾ വിശദമാക്കുന്നത്. എന്നാൽ കുട്ടി എങ്ങനെയാണ് ടാങ്കിനുള്ളിൽ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി അയച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...