അടൂരില്‍ അഞ്ചു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളായ സനിലിന്‍റെയും ശുഭയുടെയും മകൾ അനന്തലക്ഷ്മിയെയാണ് തെരുവുനായ കടിച്ചു പരുക്കേൽപ്പിച്ചത്. ബന്ധുവീടായ അടൂർ നെടിയവിള അമ്പലത്തുഭാഗം ചരിഞ്ഞയ്യത്ത് പുത്തൻവീട്ടിലെത്തിയതായിരുന്നു ഇവർ. അനന്തലക്ഷ്മി അയൽവീട്ടിലെ കുട്ടികൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്നമ്പോഴാണ് തെരുവുനായ ഓടിയെത്തിത്.

മറ്റു കുട്ടികൾ നായയെ കണ്ടപ്പോഴേക്കും ഓടിമാറി. കാലിൽ കടിച്ചപ്പോഴേക്കും അനന്തലക്ഷ്മി താഴെ വീണു. ആ സമയം മുഖത്ത് ഇടതു കണ്ണിന്‍റെ താഴെയായി തെരുവുനായ കടിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോഴേക്കും നായ ഓടിപ്പോയി. മുഖത്ത് ആഴത്തിലുള്ള മുറിവാണ്. കുഞ്ഞിനെ ഉടൻ വീട്ടു‍കാർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പെടുത്തു. രണ്ടു മണിക്കൂറോളം ആശുപത്രിയിൽ നിരീക്ഷണ വാർഡിൽ കിടത്തിയ അനന്തലക്ഷ്മിയെ ഉച്ചയോടെ വീട്ടിലേക്ക് വിട്ടയച്ചു. ഇനി 3 കുത്തിവെയ്പു കൂടി എടുക്കണമെന്ന് വീട്ടുകാർ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം : അമ്മയും മകളും മരിച്ചു ; പിതാവും മകനും ഗുരുതര...

0
കോട്ടയം : മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച...

അമ്മയുടെ കഴുത്തിൽ കത്തിയമർത്തി കൈ പിടിച്ചുതിരിച്ച് ഒടിച്ചു ; മകൻ അറസ്റ്റിൽ

0
വാടാനപ്പള്ളി : വയോധികയായ അമ്മയെ ആക്രമിച്ച് ഇടതുകൈ തല്ലിയൊടിച്ച കേസിൽ മകൻ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം അനാശാസ്യകേന്ദ്രം : ഉടമ അറസ്റ്റിൽ

0
നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ തൃശ്ശൂർ...

കോട്ടയത്ത് ജംഗ്ഷനിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു ; സുഹൃത്ത് കസ്റ്റഡിയിൽ

0
കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത്...