അപകടം കുറയ്ക്കുവാൻ കലഞ്ഞൂർ സ്‌കൂളിലേക്ക് മേൽപ്പാലം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മേൽ പാലം നിർമ്മിച്ചുതുടങ്ങി. കലഞ്ഞൂർ സ്കൂളിന് മുന്നിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കുറുകെയാണ് മേൽപ്പാലം ഒരുങ്ങുന്നത്. പതിവായി അപകടം നടക്കുന്ന സാഹചര്യത്തിലാണ് പാലം നിർമ്മിക്കുന്നത്. ഇതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. 16.20 മീറ്റർ നീളവും 5.7 മീറ്റർ ഉയരവും 1.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മാണം പുരോഗമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

മേൽ പാലത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥലത്തെ വൈദ്യുത പോസ്റ്റുകൾ അടക്കം മാറ്റി സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനപാത നിർമ്മിച്ചപ്പോൾ റോഡിന് ഏറ്റവും വീതി കുറവുള്ള ഭാഗമാണ് കലഞ്ഞൂർ സ്കൂളിന് മുൻ വശം. ഈ ഭാഗത്ത് റോഡിന് ആവശ്യമായ വീതി എടുത്തില്ല അന്ന് നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു. കൊടും വളവുകൾ ഉള്ള ഭാഗങ്ങളിൽ പോലും വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. റോഡിനു കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ ഒരറ്റം സ്കൂളിന്റെ ഉള്ളിൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത് കുട്ടികൾക്ക് മാത്രമായിരിക്കും പ്രയോജനം ചെയ്യുക. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ തന്നെ രാവിലെയും വൈകിട്ടും വലിയ തിരിക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കുട്ടികളെ റോഡ് കടത്തിവിടാൻ ഹോം ഗാർഡുകളെയും സെക്യൂരിറ്റികളെയും നിലവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...