ഗ്രാമഭം​ഗിക്കൊപ്പം നി​ഗൂഢത നിലനിർത്തുന്ന ഫ്രെയിം ; ​ഗൗതം ശങ്കറിന്റെ ഛായാ​ഗ്രഹമികവിനെ പ്രശംസിക്കാതെ വയ്യ

For full experience, Download our mobile application:
Get it on Google Play

വളരെ വ്യത്യസ്തമായ രീതിയിലുള്ളൊരു അന്വേഷണാത്മക കഥയാണ് സംവിധായകൻ ഡാർവിൻ കുര്യാക്കോസും എഴുത്തുകാരൻ ജിനു വി എബ്രഹാമും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലേക്കിട്ട് തന്നിരിക്കുന്നത്. സംവിധാനത്തേയും തിരക്കഥയേയും അഭിനേതാക്കളുടെ പ്രകടനങ്ങളേയും പുകഴ്ത്തുന്നതോടൊപ്പം സിനിമയിലെ ഛായാഗ്രഹണ മികവിനും പ്രത്യേക പ്രശംസ പല കോണുകളിൽ നിന്നും ലഭിക്കുന്നുണ്ട്. ഗ്രാമഭംഗി കാണുന്നതിനൊപ്പം തന്നെ അതിന്റെ നിഗൂഢത നിലനിർത്തുന്ന ഫ്രെയിമുകളാണ് സിനിമയുടെ സവിശേഷകളിലൊന്ന്. പ്രത്യേകിച്ചും മരച്ചിനീ തോട്ടത്തിനു മുകളിലൂടെയുള്ള ഡ്രോൺ ഷോട്ട് അതിനൊരുദാഹരണം. രണ്ട് കൊലപാതകങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. രണ്ടിനും വ്യത്യസ്തമായ ഛായാഗ്രഹണ ശൈലിയാണ് ഗൗതം സ്വീകരിച്ചിരിക്കുന്നത്. കളറിങിലും ഷോട്ട് ഡിവിഷനുകളിൽ പോലും ആ മാറ്റം കാണാം. ദിലീപ് നാഥിന്റെ കലാ സംവിധാനവും പ്രശംസനീയം.

തീവണ്ടി, കൽക്കി, ലളിതം സുന്ദരം, ഒറ്റ്, തങ്കം തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഗൗതം ശങ്കറാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയ്ക്കും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തൊണ്ണൂറുകളിലെ കാലഘട്ടത്തിൻറെ ഫീൽ ചിത്രം കാണുമ്പോൾ അനുഭവപ്പെടുന്നത് സിനിമയുടെ മിഴിവാ‍ർന്ന ഛായാഗ്രഹണം കൊണ്ടുകൂടിയാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. റിയലിസ്റ്റിക്കും അതോടൊപ്പം വേണ്ടിടങ്ങളിൽ സിനിമാറ്റിക്കായും ചിത്രത്തെ ഗൗതം പകർത്തിയിട്ടുണ്ട് എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇത് കൂടാതെ സന്തോഷ് നാരായണൻറെ സംഗീതവും സൈജു ശ്രീധറിൻറെ എഡിറ്റിംഗും ദിലീപ് നാഥിൻറെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതാണ്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...