സൂപ്പര്‍ ഹീറോയായി ഉണ്ണി മുകുന്ദന്‍ : ജയ് ഗണേഷ് ടീസര്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ ടീസര്‍ പുറത്ത്. ബൈക്ക് അപകടത്തില്‍ വീല്‍ ചെയറിലായിപ്പോകുന്ന യുവാവിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 11 ന് തിയറ്ററില്‍ എത്തും. ജോമോള്‍ ക്രിമിനല്‍ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.

ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ജയ് ഗണേഷ്. ഛായാഗ്രഹണം – ചന്ദ്രു ശെല്‍വരാജ്, ചിത്രസംയോജനം – സംഗീത് പ്രതാപ്, സംഗീതം – ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ – തപാസ് നായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സൂരജ് കുറവിലങ്ങാട്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം – വിപിന്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ – അനൂപ് മോഹന്‍ എസ്, ഡിഐ – ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് – ഡിടിഎം, സബ്‌ടൈറ്റില്‍സ് – ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, സ്റ്റില്‍സ് – നവിന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ – ആന്റണി സ്റ്റീഫന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...