ബസിൽ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ബസിൽ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി. കാസർകോട് ജില്ലയിലെ ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് ബിസ്മില്ല മൻസിലിൽ മുഹമ്മദ് ഷമീർ (28) ആണ് അറസ്റ്റിലായത്. കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴ കച്ചവടക്കാരനാണ് ഇയാൾ. ഇന്ന് രാവിലെ ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്തുന്നതായി കാസ‍ർകോട് ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയ്ക്ക് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് എസ്‌പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഡിവൈഎസ്‌പി ഉത്തംദാസിൻ്റെയും എസ്ഐമാരായ നാരായണൻ, പ്രതീഷ് കുമാർ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും എംഡിഎംഎ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ചതിന് പോലീസ് തിരയുന്ന 15 വയസുകാരൻ തൂങ്ങി മരിച്ച...

0
കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് തിരയുകയായിരുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി...

മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത ; ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി...

0
കൊച്ചി : വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16...

7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത്...

0
ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു....