നന്മയുള്ള ക്രിസ്മസ് സമ്മാനം ; ഭവനരഹിതരായ ദമ്പതികൾക്ക് വീടൊരുക്കി സുമനസ്സുകൾ

For full experience, Download our mobile application:
Get it on Google Play

പീച്ചി : പൗലോസിനും ഭാര്യ ശ്യാമളക്കും ഈ ക്രിസ്മസ് എന്നും ഓർമ്മയിലുണ്ടാവും. വർഷങ്ങളായി വീടില്ലാതിരുന്ന ഇവർ സ്വന്തം വീട്ടിലാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് വച്ചു നൽകുന്നതിനായി ലൈഫ് മിഷനും മനസോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനും സംയുക്തമായാണ് മയിലാടുംപാറ പൂളച്ചോട് നെല്ലിമൂട്ടിൽ പൗലോസിനും ഭാര്യക്കും ക്രിസ്മസ് സമ്മാനമായി പുതുവീട് വെച്ചു നൽകിയത്.

കുറേ വർഷങ്ങളായി ടാപ്പിങ് ജോലി ചെയ്യുന്ന റബ്ബർ തോട്ടത്തിൽ ഷീറ്റ് വലിച്ചുകെട്ടിയായിരുന്നു ദമ്പതികൾ കഴിഞ്ഞിരുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ വീട് നിർമാണം മുന്നോട്ടു പോയിരുന്നില്ല. ഇരുവരും ജോലി ചെയ്യുന്ന തോട്ടത്തിന്റെ ഉടമ മാത്തുപാറ ബേബി 3 സെന്റ് പദ്ധതിയിലേക്ക് നൽകിയതോടെ ഏറെ നാളായുള്ള ആഗ്രഹത്തിന് വീണ്ടും തിരിതെളിഞ്ഞു.4 ലക്ഷം രൂപ മുടക്കി വീട് നിർമാണം വളരെ വേഗം പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി രവീന്ദ്രനാണ് ദമ്പതികൾക്ക് പുതിയ വീടിന്റെ താക്കോൽ സമ്മാനിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ അണലി ; വനപാലകര്‍ എത്തി പിടികൂടി

0
പത്തനംതിട്ട : പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ നിന്നും അണലിയെ പിടികൂടി. രാവിലെ...

കനത്ത മഴ: താമരശ്ശേരി ചുരത്തിൽ സുരക്ഷാ മുൻകരുതൽ ; മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് വിലക്ക്

0
കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താമരശ്ശേരി...

കേര പദ്ധതി : പത്തനംതിട്ട ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

0
പത്തനംതിട്ട : ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ...