കെ ബി ഗണേഷ് കുമാറിനെ പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരൻ നായരെ സമീപിച്ച് ഒരു വിഭാഗം പ്രവർത്തകർ. പത്മ കഫേ നിർമ്മാണത്തിലെ അഴിമതി അടക്കം വിവിധ കാര്യങ്ങൾ ആരോപിച്ചാണ് ഗണേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഗണേഷിന് ഏകാധിപത്യ പ്രവണതയെന്നും താലൂക്ക് യൂണിയൻ അംഗങ്ങൾ പറഞ്ഞു. 15 പ്രവർത്തകരാണ് എൻഎസ്എസിൻ്റെ ആസ്ഥാനത്ത് എത്തി പരാതി നൽകിയത്. അതേസമയം പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടിയുമായി കെ ബി ഗണേഷ് കുമാ‍ർ രം​ഗത്തെത്തി. പത്തനാപുരം എൻഎസ്എസ് യൂണിയനിൽ ഒരു പ്രശ്നവും ഇല്ലയെന്നും അച്ഛനാണ് അങ്ങനെ ഒരു യൂണിയൻ ഉണ്ടാക്കിയതെന്നും പണം അടിച്ചുമാറ്റാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അന്തശ്ഛിദ്രം ഉണ്ടാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും നായന്മാർക്കിടയിൽ അന്തശ്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമം കോൺഗ്രസിൻ്റെതാണെന്നും ഗണേഷ് കുമാ‍ർ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....