പൊങ്കാലയ്ക്ക് ശേഷം നഗരം കൃത്യമായി ശുചീകരിച്ചു ; കോർപറേഷൻ കൈവിട്ടുപോയതിലെ നിരാശയാണ് സിപിഐഎമ്മിന് ; കരമന ജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാൽ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാൻ ശ്രമമെന്ന് ബി.ജെ.പി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌ കരമന ജയൻ. പൊങ്കാല കഴിഞ്ഞ ശേഷം നഗരം കൃത്യമായി ശുചീകരിച്ചു. കോർപറേഷൻ അധികാരം കൈവിട്ടുപോയതിലെ നിരാശയാണ് സിപിഐഎമ്മിന്. ആറ്റുകാൽപൊങ്കാല അട്ടിമറിക്കാൻ വേണ്ടി സിപിഐഎം കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കിയെന്നും കരമന ജയൻ ആരോപിച്ചു. ശിവൻകുട്ടിയും റഹീമും പിച്ചും പേയും പറയുന്നുവെന്ന് കരമന ജയൻ പറഞ്ഞു.

ബി.ജെ.പി ഭരണസമിതിയെ എതിർക്കാൻ എന്തൊക്കെയോ വിളിച്ചുപറയുന്നു. രണ്ട് മാസം കൊണ്ട് ഭരണസമിതി പരിഷ്കാരങ്ങൾ വരുത്തി. നഗരത്തെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് നഗരത്തിൽ സ്ഥാനമുണ്ടാകില്ല. ബി.ജെ.പിക്ക് ആലസ്യമെന്ന വാദം റഹീം മനസ്സിൽ വെച്ചാൽ മതിയെന്ന് കരമന ജയൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കരമന ജയൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കും. പാർട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്ന് അദേഹം വ്യക്തമാക്കി.

വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം. തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വം. താൻ നേതൃത്വത്തെ താത്പര്യം അറിയിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിലും ബി.ജെ.പി വിജയിക്കുമെന്ന് കരമന ജയൻ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...